മാനന്തവാടി മെഡിക്കല്‍ കോളേജ് ; സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ കാപട്യം വെടിയണം – പി ടി സിദ്ധീഖ്
മാനന്തവാടി : മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ ദയനീയ അവസ്ഥക്ക് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഉത്തരവാദികളാണെന്നും അവര്‍ നടത്തുന്ന പൊറാട്ടു നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ്.മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എസ്.മുനീര്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗം ഇ.ഉസ്മാന്‍,മണ്ഡലം സെക്രട്ടറി സജീര്‍ എം.ടി, ട്രഷറര്‍ ഷുഹൈബ് ടി കെ,ജോയിന്റ് സെക്രട്ടറി നൗഫല്‍ പി.കെ, കമ്മിറ്റിയംഗങ്ങളായ ആലി പി, സാദിഖ് വി, ഖദീജ പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവിധങ്ങളായ കമ്മിറ്റികളില്‍ രാഷ്ട്രീയ പ്രതിനിധികളുടെ സാന്നിധ്യം ഉണ്ട്.
എന്നാല്‍ അവിടെങ്ങളില്‍ ഹോസ്പിറ്റലിന്റെ ദയനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇടപെടല്‍ നടത്തുന്നതിന് പകരം ജനങ്ങളെ കണ്ണില്‍ പൊടിയിടുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുമായി അവര്‍ രംഗപ്രവേശനം ചെയ്യുകയാണ്. ഈ കാപട്യം അവര്‍ പാര്‍ട്ടിക്കാര്‍ അവസാനിപ്പിക്കണമെന്നും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Leave a Reply