തൊഴില്‍ ഇടങ്ങളില്‍ സ്ത്രീസുരക്ഷ ബോധവല്‍ക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു
പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരി വ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ ഇടങ്ങളില്‍ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവല്‍ക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളില്‍ നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു.പനമരം പോലീസ് സ്റ്റേഷന്‍ എസ് ഐ ദാമോദരന്‍ ചീക്കല്ലൂര്‍ സ്വാഗതം പറഞ്ഞു. അഡ്വ: വിദ്യ വസന്തകുമാര്‍ ക്ലാസ് നയിച്ചു. പനമരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം കെ അബ്ദുല്‍നാസര്‍ അദ്ധ്യക്ഷനായി.
സെക്രട്ടറി കെ.ടി ഇസ്മായില്‍ ട്രഷറര്‍ ജോയി ജാസ്മിന്‍, കെ സി സഹദ്, പോലീസ് ഉദ്യോഗസ്ഥരായ അബ്ദുല്‍ റഹീം, രോഹിത്, ജനമൈത്രി ഗ്രൂപ്പ് അംഗങ്ങളായ സുരേഷ് കുമാര്‍ അഞ്ചുകുന്ന്, മൂസ കൂളിവയല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൊഴില്‍ ഇടത്തെ സ്ത്രീ സുരക്ഷ സമിതിയുടെ കണ്‍വീനറായി ലക്ഷ്മി ആലക്ക മുറ്റം, ചെയര്‍മാനും എല്‍സി ജോസ്, പ്രസിഡണ്ടും സെക്രട്ടറി ഷര്‍മിന കെ. സി എന്നിവരുടെ നേതൃത്വത്തില്‍ പത്തംഗ സുരക്ഷ സമിതിയെ തെരഞ്ഞെടുത്തു.





Leave a Reply