വയനാട് മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
മാനന്തവാടി:വയനാട് മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.പാര്‍ട്ടിയുടെ മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു.ജോസ് തലച്ചിറ ,വി പ്രഭാകരന്‍ നായര്‍ ,സാജു സ്റ്റീഫന്‍, പി കെ രാജന്‍ ,അഡ്വ. കെ ടി ജോര്‍ജ്,യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജിതേഷ് കുര്യാക്കോസ്സ്, ജോണ്‍ സെബാസ്റ്റ്യന്‍,കെജി .റോബര്‍ട്ട്,ജോണികൈതമറ്റം,എ ജെ ബേബി,സച്ചിന്‍ സുനില്‍,കെ വി കുര്യാക്കോസ്,ഫ്രാന്‍സിസ്പുന്നോലി,എം ടി കുര്യന്‍,മോസസ് ബേബി,അജീഷ് കീരിക്കുന്ന് ,ശിവദാസന്‍ ,അബ്ദുല്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലവിലുള്ള സാഹചര്യം മാറ്റി ആദിവാസികളും, മറ്റു പിന്നോക്ക ജനവിഭാഗങ്ങളും,അയല്‍ ജില്ലാസംസ്ഥാനങ്ങള്‍ വരെ ആശ്രയിക്കുന്ന വയനാട് മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാരോ, അതിനാവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങളോ,ജീവന്‍ രക്ഷ മരുന്നുകളോ നിലവിലില്ല.





Leave a Reply