May 4, 2026

സാഹിത്യോത്സവത്തിന് സമാപനം: വൈത്തിരി സെക്ടര്‍ ജേതാക്കള്‍

0
site-psd-217
By ന്യൂസ് വയനാട് ബ്യൂറോ

 

 

മേപ്പാടി: എസ് എസ് എഫ് മേപ്പാടി ഡിവിഷന്‍ 32മത് സാഹിത്യോത്സവത്തിന് പ്രൗഢമായ സമാപനം. റിപ്പണ്‍ പുതുക്കാട് നടന്ന സാഹിത്യോത്സവിന്റെ സമാപന സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ബഷീര്‍ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു 490 പോയിന്റുകളോടെ വൈത്തിരി സെക്ടര്‍ ജേതാക്കളായി. മൂപ്പൈനാട്, കോട്ടനാട് സെക്ടറുകള്‍ യഥാക്രമം 436,386 പോയിന്റുളോടെ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.അജ്‌നാസ് തിനപുരം കലാപ്രതിഭയായും ഫവാസ് കോട്ടനാട് സര്‍ഗ്ഗപ്രതിഭയായും തെരഞ്ഞെടുത്തു.

ഡിവിഷന്‍ സെക്രട്ടറി കെ വി ശഫീഖ് അമാനി റിപ്പണ്‍ അധ്യക്ഷനായി.
എസ് എസ് എഫ് നാഷണല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി സഈദ് ശാമില്‍ ഇര്‍ഫാനി സര്‍ക്കിള്‍ വിജയികളെ പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഇ പി അബ്ദുള്ള സഖാഫി കോളിച്ചാല്‍ ഒന്നാം സ്ഥാനം നേടിയ വൈത്തിരി സെക്ടറിനുള്ള ട്രോഫി വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാരായ മൂപ്പൈനാട് സെക്ടറിനുള്ള ട്രോഫി സോണ്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പുറ്റാട് വിതരണം ചെയ്തു. എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡണ്ട് യൂനുസ് ലതീഫി, ജനറല്‍ സെക്രട്ടറി റാസില്‍ ഖുതുബി, സുലൈമാന്‍ സഖാഫി, കെ വി ഇബ്രാഹിം സഖാഫി, അലവി സഅദി റിപ്പണ്‍, നിഷാദ് നെല്ലിമുണ്ട സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *