May 4, 2026

എസ് എന്‍ ഡി പി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

0
site-psd-223
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:എസ് എന്‍ ഡി പി കല്‍പ്പറ്റ യൂണിയന്റെ നേതൃത്വത്തില്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.എസ് എന്‍ ഡി പി കല്‍പ്പറ്റ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.എസ് എന്‍ ഡി പി യോഗം പ്രവര്‍ത്തകര്‍ വെറും വോട്ടു കുത്തി യന്ത്രങ്ങള്‍ അല്ല എന്നും പ്രവര്‍ത്തകരുടെ ഇടയില്‍ അന്ത: ചിദ്രം ഉണ്ടാക്കി വോട്ടു നേടാമെന്നുള്ള ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ മോഹം വെറും വ്യാമോഹം മാത്രമാണെന്നും യോഗം പറഞ്ഞു.കെ.ആര്‍ കൃഷ്ണന്‍ അധ്യക്ഷനായി.

യൂണിയന്‍ സെക്രട്ടറി എം. മോഹനന്‍ സ്വാഗതം പറഞ്ഞു. സാജന്‍ പൊരു നിക്കല്‍, എന്‍. മണിയപ്പന്‍, അനസൂയ രവി, ശ്രീദേവി ബാബു, ഉഷ തമ്പി എന്നിവര്‍ പ്രസംഗിച്ചു.ശ്രീനാരായണ ഗുരു ദേവന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു നേട്ടം കൊയ്യാമെന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ട യോഗം പ്രവര്‍ത്തകര്‍ വ്യക്തമായി മനസ്സിലാക്കിയെന്നും ഇതിന്റെ പ്രത്യാഘാതം വരും തിരഞ്ഞെടുപ്പുകളില്‍ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ എസ് എന്‍ ഡി പി യോഗം പ്രവര്‍ത്തകരുടെ മഹാ സംഗമം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് വയനാട്ടില്‍ നടത്തുമെന്നും അരയാക്കണ്ടി സന്തോഷ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *