May 4, 2026

മുഅല്ലിം ഡെ ദിനാചരണം നടത്തി

0
site-psd-224
By ന്യൂസ് വയനാട് ബ്യൂറോ

 

കാട്ടിച്ചിറക്കല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ജമാലുല്‍ ഇസ്ലാം മദ്രസ കാട്ടിച്ചിറക്കലില്‍ മുഅല്ലിം ഡെ ദിനാചരണം സംഘടിപ്പിച്ചു. 15 വര്‍ഷമായി ജമാലുല്‍ ഇസ്ലാം മദ്രസയില്‍ സേവനം ചെയുന്ന റഷീദ് ഉസ്താദിനേയും മുദരിബായി സെലക്ഷന്‍ ലഭിച്ച അബ്ദുല്‍ലത്തീഫ് ഗസ്സാലിയെയും യോഗത്തില്‍ ആദരിച്ചു. യോഗം മഹല്ല് ഖത്തീബ് സവാദ് റഹ്‌മാനി ഉല്‍ഘാടനം ചെയ്യുകയും മഹല്ല് പ്രസിഡന്റ് വി സി അഷറഫ് അധ്യക്ഷനായി.

യോഗത്തില്‍ മഹല്ല് സെക്രട്ടറി അത്തിലന്‍ ഇബ്രാഹിം ഹാജി, തിരിക്കോടന്‍ അബ്ദുല്ല, അത്തിലന്‍ അബ്ദുല്ല, ഷറഫുദ്ദീന്‍ മാടംപള്ളി, അയാത്ത് നാസര്‍, ഹംസ ഹാജി കെ, മമ്മൂട്ടി ഉസ്താദ്.വി,സദര്‍ മുഅല്ലിം ഉനൈസ് ഗസ്സാലി,സ്റ്റാഫ് സെക്രട്ടറി മുസ്തഫ വാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *