April 30, 2026

ജീവൻ ശ്രേണി പദ്ധതിക്ക് പുൽപ്പള്ളിയിൽ തുടക്കമായി: 1500 പേരുടെ രക്തഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കി

0
IMG_20250714_204150
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ജീവൻ ശ്രേണി പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ ഏകദേശം 1500 ഓളം ആളുകളുടെ രക്തഗ്രൂപ്പും ഫോൺ നമ്പറും ഉൾപ്പെടുത്തി തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവഹിച്ചു.

 

അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. രക്തഗ്രൂപ്പ് ഡയറക്ടറി ലഭ്യമാക്കുന്നതിലൂടെ ആവശ്യക്കാർക്ക് വേഗത്തിൽ രക്തദാതാക്കളെ കണ്ടെത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

ചടങ്ങിൽ വൈസ് പ്രസിഡന്റ് ശോഭന സുകു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോ. ജോമറ്റ് കോതവഴിക്കൽ, രാജു തോണികടവ്, മറ്റ് മെമ്പർമാർ, മെഡിക്കൽ ഓഫീസർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മത്തായി ആതിര, പഞ്ചായത്ത് സ്റ്റാഫ്, കൃപാലയ സ്പെഷ്യൽ സ്കൂളിലെ സ്റ്റാഫ്, വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, സി.ഡി.എസ്. മെമ്പർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *