അറക്ക മമ്മൂട്ടി അനുസ്മരണം: പീച്ചങ്കോട്ട് എസ്‌ഡിപിഐ സ്മരണ പുതുക്കി
പീച്ചങ്കോട്: പീച്ചങ്കോട് പ്രദേശത്തെ പാർട്ടിയുടെ സ്ഥാപക നേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന അറക്ക മമ്മൂട്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എസ്‌ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് പൂളക്കോട് മുസ്തഫയുടെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ഉദ്ഘാടനം ചെയ്തു. നീതിക്കും സമത്വത്തിനും വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ മഹദ് വ്യക്തിത്വമായിരുന്നു അറക്ക മമ്മൂട്ടിയെന്ന് എ. യൂസുഫ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം പീച്ചങ്കോടിന് നികത്താനാവാത്ത നഷ്ടമാണെന്നും യൂസുഫ് കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറി എസ്. മുനീർ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. തുടർന്ന്, ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ധീഖിന്റെ നേതൃത്വത്തിൽ ഫോട്ടോ അനാച്ഛാദനം നടന്നു.
മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം.ടി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീൻ സി.എച്ച്, സെക്രട്ടറി കെ. മുസ്തഫ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഉസ്മാൻ കെ. സ്വാഗതവും ഷൗക്കത്ത് കെ. നന്ദിയും പറഞ്ഞു.





Leave a Reply