April 30, 2026

മടിത്തട്ട് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

0
site-psd-233
By ന്യൂസ് വയനാട് ബ്യൂറോ

 

അഞ്ചുകുന്ന്: വനിതാ ലീഗിന്റെ മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയ് നിന്റെ ഭാഗമായി അഞ്ചുകുന്നില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.ചടങ്ങിന് വനിതാ ലീഗ് പ്രസിഡന്റ് ആയിഷ അബ്ദുള്ള സ്വാഗതം ആശംസിച്ചു. മണ്ടലം ട്രഷറര്‍ ജമീല ഷറഫുദ്ദീന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് കെ.ടി. മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വിമുക്തി മിഷന്‍ വയനാട് ജില്ല കോ- ഓര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.

മുസ്ലിം ലീഗ് ശാഖ സെക്രട്ടറി കെ. ഷറഫുദീന്‍, വനിതാ ലീഗ് ജില്ല വൈസ് പ്രസിഡന്റ് സൗജത്ത് ഉസ്മാന്‍, പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഹാജറ അഷറഫ്, മണ്ടലം ജോയിന്റ് സെക്രട്ടറി ആസിയ ഉസ്മാന്‍ മുതലായവര്‍ ആശംസകളര്‍പ്പിച്ചു. ഹസീന കരീം നന്ദി പ്രകാശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *