മിനി ബൈപ്പാസ് സ്റ്റേഡിയം ലിങ്ക് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി
ബത്തേരി:ബത്തേരി നഗരസഭയിലെ മിനി ബൈപ്പാസ് സ്റ്റേഡിയം ലിങ്ക് റോഡ് നവീകരണത്തിന് ശേഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി.നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി.നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ലിഷ ടീച്ചര്‍ , ടോം ജോസ്, കൗണ്‍സിലര്‍മാര്‍ വ്യാപാരി പ്രതിനിധികള്‍, ഓട്ടോ ടാക്‌സി പ്രതിനിധികള്‍,പൊതുജനങ്ങള്‍,നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ റഷീദ് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജോസഫ് പി ജെ എന്നിവര്‍ പങ്കെടുത്തു.
2024- 25 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ വകയിരുത്തി 220 മീറ്റര്‍ ഇന്റര്‍ലോക്ക് ചെയ്താണ് റോഡ് നവീകരിച്ചത്.ഈ റോഡ് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഗതാഗതകുരുക്ക് ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് വലിയ രീതിയില്‍ ഉപകാരപ്രദമാകും.





Leave a Reply