November 6, 2026

തേക്ക്, വീട്ടി ഉൾപ്പെടെയുള്ളവയുടെ തടി ലേലം ചെയ്യുന്നു

0
template for wayanad news
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ ശേഖരിച്ചിരിക്കുന്ന തേക്ക്, വീട്ടി എന്നിവയുടെയും മറ്റ് മരങ്ങളുടെയും തടികൾ, ബില്ലറ്റ്, വിറക് എന്നിവ മേയ് 6-ന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstecommerce.com എന്ന വെബ്‍സൈറ്റിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ആവശ്യമെങ്കിൽ കുപ്പാടി ഡിപ്പോയിൽ നിന്ന് സൗജന്യമായി രജിസ്റ്റർ ചെയ്തു നൽകും. ഇതിന് പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, മെയിൽ ഐ.ഡി, ഫോൺ നമ്പർ, കച്ചവടക്കാരാണെങ്കിൽ ജി.എസ്.ടി നമ്പർ എന്നിവ കൊണ്ടുവരണം. ലേലത്തിന് മുമ്പ് തടികൾ പരിശോധിക്കാനും അവസരമുണ്ട്. ഫോൺ: 8547602856, 8547602858, 04936 221562

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *