പശുക്കൾ ചത്ത സംഭവം: വിദഗ്ധ സംഘം ഫാമുകൾ സന്ദർശിച്ചു
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമലയിൽ വേനൽ ചൂടിനെ തുടർന്ന് പശുക്കൾ ചത്ത ക്ഷീരകർഷകരുടെ ഫാമുകൾ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള വിദഗ്ധ സംഘം സന്ദർശിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എസ്. പ്രമൻ, ഡോ. നീതു ദിവാകർ, ഡോ. കൃഷ്ണാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെറിയമ്പനാട്ട് അപ്പച്ചൻ, രാജു വലിയവട്ടം, രവി തടത്തിൽ എന്നിവരുടെ ഫാമുകളിലെത്തിയാണ് പരിശോധന നടത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ ചികിത്സാ രേഖകൾ പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സൂര്യാഘാതം മൂലമുള്ള നിർജലീകരണവും ഷോക്കുമാണോ മരണകാരണമെന്ന് പരിശോധിക്കുമെന്നും അർഹരായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ശുപാർശ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.





Leave a Reply