June 19, 2026

രാസവളവില വര്‍ദ്ധനവിനെതിരെ സമരം നടത്തി

0
site-psd-317
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: കര്‍ഷക സംഘം ഏരിയ കമ്മറ്റി രാസവള വിലവര്‍ധനക്കെതിരെ സമരം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികളുടെ മകുടോദാഹരണമാണ് രാസവള വില വര്‍ദ്ധനവ് എന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.സമരം ജില്ലാ പ്രസിഡന്റ് എ.വി. ജയന്‍ ഉദ്ഘാടനം ചെയ്തു .സാംബവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി.ഏരിയ സെക്രട്ടിസണ്ണി ജോസഫ്, ടി.കെ. ശിവന്‍, പ്രകാശ്ഗഗാറിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സാധാരണക്കാരായ കര്‍ഷകര്‍ക്ക് കൃഷിക്ക് ഈ വന്‍വിലകൊടുത്ത് രാസവളങ്ങള്‍ മേടിച്ച് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാരായ കര്‍ഷകരെ ദ്രോഹിക്കുന്ന ഈ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സബ്‌സിഡി നിരക്കില്‍ രാസവളങ്ങള്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *