എസ്എസ്എഫ് ജില്ല സാഹിത്യോത്സവ് ഇന്നു മുതല്‍ 20 വരെ കമ്പളക്കാടില്‍
കല്‍പ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് 18,19,20 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി കമ്പളക്കാടില്‍ നടക്കും. അല്‍ഗോരിതം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്‌കരിക്കുന്നത്. പ്രമേയവുമായി ബന്ധപ്പെട്ട സായാഹ്ന ചര്‍ച്ചകള്‍, അവതരണങ്ങള്‍, ലെഗസി മീറ്റ്, ആത്മീയ സംഗമം, കരിയര്‍ എക്സ്പോ തുടങ്ങി വ്യത്യസ്ത സെഷനുകള്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.മുഹമ്മദ് റംഷാദ് ബുഖാരി കെ (7025401754),മഷൂദ് എം,ഷരീഫ് സഖാഫി കെ എസ്, ഉമൈര്‍ സഖാഫി സി കെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കലയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കലാ സാഹിത്യ ആഘോഷമായ സാഹിത്യോത്സവില്‍, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഫാമിലിയില്‍ നിന്ന് തുടങ്ങി ബ്ലോക്ക്,യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങളില്‍ കഴിവുകള്‍ തെളിയിച്ച 1500ഓളം പ്രതിഭകള്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത കാറ്റഗറികളിലായി 180ല്‍ പരം മത്സരങ്ങള്‍ അരങ്ങേറും. കമ്പളക്കാട് സജ്ജീകരിച്ച 9 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പതാക ഉയര്‍ത്തലോടെ സാഹിത്യോത്സവ് പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ലെഗസി മീറ്റില്‍ മുന്‍കാല നേതാക്കള്‍ സംഗമിക്കും. വെള്ളിയാഴ്ച രാത്രി നടക്കുന്ന ആത്മീയ സംഗമത്തില്‍ എസ് വൈ എസ് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി പ്രഭാഷണം നടത്തും. ശനിയാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടന സെഷനില്‍ സാഹിത്യകാരന്‍ കെ ടി സൂപ്പി മുഖ്യ അതിഥിയാകും. എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്ലിയാര്‍ വെള്ളമുണ്ട പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ നേതാക്കള്‍ സംബന്ധിക്കും. എസ് വൈ എസ് കേരള സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍ പ്രമേയ ഭാഷണം നടത്തും. ഞായര്‍ രാവിലെ 10 മണിക്ക് നടക്കുന്ന തീം ടോകില്‍ മുസ്തഫ പി എറക്കല്‍, മുസ്തഫ ബുഖാരി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ശനി രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ ഞായര്‍ വൈകിട്ട് സമാപിക്കും.





Leave a Reply