June 18, 2026

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ

0
WhatsApp Image 2026-06-18 at 7.00.09 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ലഹരി വിമുക്ത ക്ലബ്ബിൻറെ നേതൃത്വത്തിൽ “ലഹരിക്കെതിരെ ഗോൾ ചലഞ്ച്”സംഘടിപ്പിച്ചു. വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ഫാൻസുകളുടെ അടിസ്ഥാനത്തിലാണ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ സുധാകരൻ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ ടി, എടവക ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ജംഷീറ ശിഹാബ്, വത്സ ജോസ്, ലീല ബാലൻ, ജോർജ് പടക്കൂട്ടിൽ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഷഫീഖ് എം ബി, ഹാഷിം കെ, അൻവർ കെ, അധ്യാപകൻ പ്രിൻസ് ഡൊമനിക് എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് റോഷിനി പിജി സ്വാഗതവും ക്ലബ്ബ് ചുമതല അധ്യാപകൻ നജീബ് മണ്ണാർ നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *