April 30, 2026

കാപ്പി ക്യഷി പരിശീലനം സംഘടിപ്പിച്ചു

0
site-psd-277
By ന്യൂസ് വയനാട് ബ്യൂറോ

 

റിപ്പണ്‍: കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് യൂണിറ്റിന്റെ സഹകരണത്തോടെ ഹാന്റ് ഇന്‍ ഹാന്റ് ഇന്ത്യ യുടെ നേതൃത്വത്തില്‍ റിപ്പണ്‍ അമ്പത്തിരണ്ട് സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.റിട്ടയേര്‍ഡ് ക്യഷി വകുപ്പ് ഓഫീസര്‍ സുബ്രഹ്‌മണ്യന്‍ എസ് വിഷയാവതരണം നടത്തി. കര്‍ണാടകയിലെ ഹസ്സന്‍,ചിക്കമംഗളുരു,കൂര്‍ഗ്, കേരളത്തിലെ വയനാട് എന്നീ സ്ഥലങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ അപകട സാധ്യതകളെ കുറിച്ചും, പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ഇന്ത്യയിലെ കാപ്പി കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വേകുന്നതിനുവേണ്ടി രൂപകല്പന ചെയ്തതാണ് ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി പ്രോഗ്രാം.ഇതിന്റെ ഭാഗമായിട്ടാണ് മൂപ്പൈനാട് പഞ്ചായത്തിലും പരിപാടി സംഘടിപ്പിച്ചത്. ഒരു ലക്ഷം ഹെക്ടറിലേക്ക് പുനരുജ്ജീവന കൃഷിരീതികള്‍ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പരിപാടിയില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സല്‍മാന്‍ എന്‍ റിപ്പണ്‍, ഹാന്റ് ഇന്‍ ഹാന്റ് ഇന്ത്യ കോര്‍ഡിനേറ്റര്‍ ഷമീല്‍ പികെ,എന്നിവര്‍ സംസാരിച്ചു. ജോസ് റ്റി. പി, എം.ഡി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *