ബാവലി – മൈസൂരു രാത്രി യാത്ര സമയം ഒന്‍പത് മണിവരെ ആയി ദീര്‍ഘിപ്പിക്കണം: മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി
മാനന്തവാടി : ബാവലി വഴി മൈസൂരുവിലേയ്ക്കുളള രാത്രി ഗതാഗതം ഒന്‍പത് മണിവരെ ആയി ദീര്‍ഘിപ്പിക്കാന്‍ കേരള – കര്‍ണ്ണാടക സര്‍ക്കാരുകളുടെ സംയുക്ത നീക്കമുണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ടൂറിസ്റ്റുകള്‍ക്കുമൊക്കെ ഏറെ സഹായകരമാകുന്ന തീരുമാനം കൈക്കൊളളാന്‍ ഇരു സര്‍ക്കാരുകളും പ്രയത്നിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. വയനാടിന്റെ ചിരകാലാഭിലാഷങ്ങളിലൊന്നായ ബൈരക്കുപ്പ പാലം നിര്‍മ്മിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനത്തിലേയ്ക്ക് എത്തിച്ച പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിനെ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളായി റമീസ് രാജ.പി.പി (പ്രസിഡന്റ്), ഷുഹാദ്.പി (ജന.സെക്രട്ടറി), സാബിത് മഞ്ചേരി (ട്രഷറര്‍) ആസിഫ്തമ്മട്ടാന്‍,റംഷാദ്ചിറക്കര (വൈസ്പ്രസിഡൻ്റ്) മനാസ്പാറകടവത്ത്, റംഷാൽപഞ്ചാരകൊല്ലി (ജോ-സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അര്‍ഷാദ്.ചെറ്റപ്പാലം, ട്രഷറര്‍ ഷറഫുദ്ധീന്‍ കടവത്ത്, സെക്രട്ടറിമാരായ ഹംസ ഇസ്മാലി,ഫൈസല്‍ പഞ്ചാരക്കൊല്ലി എന്നിവര്‍ സംസാരിച്ചു





Leave a Reply