ചെളി’ മഡ് ഫുട്‌ബോള്‍ സംഘടിപ്പിച്ചു
‘
മാനന്തവാടി: കാല്‍പ്പന്തുകളിയുടെ ലഹരി പടര്‍ത്തി എം ജി എം ഫുട്‌ബോള്‍ ടീം ആവേശത്തോടെ വള്ളിയൂര്‍ക്കാവ് പാടത്ത് പോരാടി. ചെളി നിറഞ്ഞ വയലില്‍ മഴയത്തും ഫുട്‌ബോള്‍ ആവേശത്തിലായിരുന്നു എം ജി എമ്മിലെ കുട്ടികളും അധ്യാപകരും. ചെളിയും വെള്ളവും നിറഞ്ഞ വയല്‍ ഫുട്‌ബോള്‍ കളിക്കാരുടെ ആവേശമായി. കഴിഞ്ഞവര്‍ഷവും ചെളി എന്ന പേരില്‍ മഡ് ഫുട്‌ബോള്‍ മത്സരം നടത്തി. മണ്ണിനെ അറിഞ്ഞ്, മണ്ണില്‍ കുളിച്ച്, മണ്ണില്‍ കളിച്ച് മണ്ണിന്റെ മഹത്വം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ മഡ് ഫുട്‌ബോള്‍ നടത്തിയത് നിരവധി കാണികള്‍ മത്സരം കാണാന്‍ എത്തി.
മത്സരത്തില്‍ ഒമ്പതാം ക്ലാസ് ഡി ടീം ഒരു ഗോളിന് ഒമ്പതാം ക്ലാസ് സി ടീമിനെ പരാജയപ്പെടുത്തി. വിജയികളായ ഒമ്പതാം ക്ലാസ് ഡി ടീമിന് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സക്കറിയ വെളിയത്ത് ഉപഹാരങ്ങള്‍ വിതരണംചെയ്തു





Leave a Reply