April 30, 2026

ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

0
site-psd-284
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി:കേരള എന്‍ ജി ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ഓഫിസിനു മുന്നില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറി പി ജെ ഷൈജു ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ഡിഎ, ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന ഈ കാലഘട്ടത്തില്‍, പത്താം ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ,ജീവനക്കാരെ വിശ്വാസത്തില്‍ എടുത്തുള്ള സമീപനം സ്വീകരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ ചിറക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസിഡന്റ് ബെന്‍സി ജേക്കബ് അധ്യക്ഷത വഹിച്ചു. കെ രമേശ്, വേണു കെ.ജി, നാരായണന്‍ ബി,വക്കച്ചന്‍ ടി ജെ, സാബു അബ്രഹാം, സന്തോഷ് എ എന്‍, രാജേഷ് കുമാര്‍, ഫെമിന്‍ ഫ്രാന്‍സിസ്, അനില്‍ എം, രംഗീഷ് ആര്‍, ഷെമീര്‍ കെ,ആന്‍സി തോമസ്, സിന്ധു പി, മിഖ എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *