May 1, 2026

പ്രവാസി യുവാവിനെ വഞ്ചിക്കാന്‍ ശ്രമിച്ച സംഭവം; ബഹുജന പ്രതിഷേധം നടത്തി

0
IMG_20250719_211317
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: പ്രവാസി യുവാവിനെ വഞ്ചിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തരുവണയില്‍ ബഹുജന പ്രതിഷേധവും പൊതുയോഗവും നടത്തി. തരുവണയില്‍ നിന്ന് ഒമാനിലേക്ക് പുറപ്പെട്ട യുവാവിന്റെ കൈവശം മറ്റൊരാള്‍ക്ക് നല്‍കാനായി കൊടുത്തു വിട്ട ബട്ടര്‍ഫ്രൂട്ടില്‍ നിരോധിത പുകയില ഉല്‍പ്പന്നം ഒളിച്ച് വെച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ തൂക്കം കൂടിയതിനാല്‍ ബട്ടര്‍ഫ്രൂട്ട് എടുത്തു മാറ്റുമ്പോള്‍ പുകയില ഉല്‍പന്നങ്ങള്‍ കാണുക യിരുന്നു. പ്രവാസി യുവാവിനെ കുടുക്കാന്‍ ഹാന്‍സ് ഒളിച്ച് വെച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനത്തിന് കെസികെ നജ്മുദ്ദീന്‍, രാധാകൃഷ്ണന്‍, ജംഷീര്‍, അഷറഫ്, വിനീഷ്, രാകേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *