May 2, 2026

ചൂരല്‍മല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം പിന്‍വലിച്ചു

0
site-psd-342
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലയില്‍ മഞ്ഞ ജാഗ്രത നിര്‍ദ്ദേശം ലഭിച്ചതിനാല്‍ മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നോ ഗോ സോണ്‍ പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനായിരുന്നു (പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ) നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജോലിയ്ക്ക് പോകുന്ന തൊഴിലാളികള്‍ അടിയന്തര സാഹചര്യങ്ങളില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വെള്ളരിമല വില്ലേജ് ഓഫീസറുടെയും നിര്‍ദേശങ്ങളനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ നില്‍ക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *