ടിയുസിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാചരണം സംഘടിപ്പിച്ചു
കൽപ്പറ്റ: ടിയുസിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനമാചരിച്ചു. വിവിധ മേഖലകളിൽ തൊഴിലാളികൾ ടിയുസിഐ പതാകയുയർത്തി പ്രഭാതഭേരി നടത്തി. വൈകുന്നേരം പോസ്റ്റ് ഓഫീസ് പരിസരത്ത് ചേർന്ന മെയ് ദിന പൊതുയോഗം സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ സെക്രടറി കെ. വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. വളരെ പ്രധാനപ്പെട്ട, വിപ്ലവത്തിന് സമയമായി എന്ന് വിളിച്ചോതുന്ന മെയ് ദിനമാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ജോസഫ് മുഖ്യ പ്രഭാഷണം നടത്തിജില്ലാ കമ്മിറ്റി അംഗം ബിജി ലാലിച്ചൻ, അദ്ധ്യക്ഷയായി. പി.ടി. പ്രേമാനന്ദ്, സി.ജെ. ജോൺസൺ തുടങ്ങിയവൻ പ്രസംഗിച്ചു. . ടിയുസിഐ ജില്ല പ്രസിഡണ്ട് കെ. ജി. മനോഹരൻ സ്വാഗതവും എം.കെ. ഷിബു നന്ദിയും പറഞ്ഞു.





Leave a Reply