May 5, 2026

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നയങ്ങള്‍ ചെറുക്കും: കെ പി എസ് ടി എ

0
site-psd-374
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ തിരുത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കെ പി എസ് ടി എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി ഡി ഇ ഓഫീസ് മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷനായി.അധ്യപകരെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിരന്തരം ഇറങ്ങുന്നത്.

2024 ജൂലൈ ഒന്നിന് ലഭിക്കേണ്ട 12 -ാം ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. 22 ശതമാനം ക്ഷാമബത്തയാണ് ഇതുവരെ കുടിശ്ശിഖയായിട്ടുള്ളത്. ഉച്ചഭക്ഷണ വിതരണമുള്‍പ്പടെയുള്ള സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകരുടെ ചുമതലയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കാലോചിമായി പരിഷ്‌കരിച്ചില്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തികകളുള്‍പ്പടെ നിരവധി അധ്യാപക തസ്തികകള്‍ നഷ്ടപ്പെടും.

സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ടി എന്‍ സജിന്‍, ബിജു മാത്യു,ജില്ലാ സെക്രട്ടറി ടി എം അനൂപ്, എം പ്രദീപ് കുമാര്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, കെ കെ പ്രേമചന്ദ്രന്‍, ജോണ്‍സന്‍ ഡിസില്‍വ, ബിന്ദു തോമസ്, എം വി ബിനു, എം പി സുനില്‍കുമാര്‍, ശ്രീജേഷ് ബി നായര്‍, കെ ജി ബിജു , ആല്‍ഫ്രഡ് ഫ്രെഡി , കെ കെ രാമചന്ദ്രന്‍, കെ നിമാറാണി, ജോസഫ് ജോഷി, ജിജോ കുര്യാക്കോസ്, കെ എസ് അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *