പ്രതിഭാസംഗമവും ധന സഹായവിതരണവും നടത്തി
മാനന്തവാടി ക്ഷീരോല്‍പാദക സഹകരണസംഘം പ്രതിഭാസംഗമവും
മില്‍മ സായന്തനം പദ്ധതി ധന സഹായവിതരണവും നടത്തി. പ്രതിഭ സംഗമം പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.സുരേഷ്ബാബുവും സായന്തനം ധനസഹായ വിതരണോദ്ഘടനം മില്‍മ എഎംപിഒ ദിലീപ് ദാസപ്പനും നിര്‍വഹിച്ചു.
സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹാഷിം പ്രഭാഷണം നടത്തി.പരിപാടിയില്‍ എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ഷീരകര്‍ഷക കുടുംബാംഗമായ കുട്ടികളെയും സംഘത്തില്‍പാലളക്കുന്ന 70 വയസ് കഴിഞ്ഞ ബിപിഎല്‍ കുടുബംഗമായ കര്‍ഷകരെയും ആദരിച്ചു.
സംഘം പ്രസിഡന്റ് സണ്ണി ജോര്‍ജിന്റെ അധ്യക്ഷനായി.പി ടി ബിജു സ്വാഗതവും സെക്രട്ടറി മഞ്ജുഷ എം എസ് നന്ദിയും പറഞ്ഞു.





Leave a Reply