ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് എസ് ഡി പി ഐ
കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശി ആദിവാസി യുവാവ് വിശ്വനാഥന് നീതി ലഭ്യമാക്കണമെന്ന് എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ വിധി വൈകിക്കുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
ഭാര്യയുടെ പ്രസവാനന്തരം കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ വിശ്വനാഥനെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിന്റെ തുടരന്വേഷണ വിധി പ്രസ്താവം നീട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നാണ് എസ്ഡിപിഐ യുടെ പ്രധാന ആവശ്യം.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ. യൂസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കരീം മുട്ടിൽ അധ്യക്ഷത വഹിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്തു
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയായി. പാർട്ടിക്ക് സ്വാധീനമുള്ള എല്ലാ വാർഡുകളിലും മത്സരിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ പഞ്ചായത്ത് ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി. സിദ്ധീഖ്, മഹ്റൂഫ് അഞ്ചുകുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഹംസ, ജില്ലാ ട്രഷറർ സുബൈർ, ജില്ലാ കമ്മിറ്റി അംഗം ഉസ്മാൻ സി.എച്ച്, മണ്ഡലം ഭാരവാഹികളായ ജാഫർ എം, ജാഫർ വി, റഫീഖ് പടിഞ്ഞാറത്തറ എന്നിവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply