കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ്;പിന്നില്‍ ബജരംഗദള്‍
തവിഞ്ഞാല്‍ :ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് എന്ന വ്യാജകേസ് ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവര്‍ക്കെതിരായ വ്യാജക്കേസ് പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും ഇടവകാജനങ്ങള്‍ ആവശ്യപ്പെട്ടു.ഇനിയും മാറ്റങ്ങള്‍ ഒന്നും വന്നില്ലെങ്കില്‍ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.ജോണി കൈനിക്കുന്നേല്‍, ബിജു വെളിയത്ത്, ദേവസ്യ കപ്പലുമാക്കല്‍, തങ്കച്ചന് മാളിയേക്കല്‍ തുടങ്ങിയര്‍ സംസാരിച്ചു.
കെ.സി.വൈ.എം മാനന്തവാടി മേഖല പ്രസിഡന്റ് ആല്ബിന് കുഴിഞ്ഞാലില്‍ കരോട്ട് സ്വാഗതം ആശംസിച്ച യോഗത്തില്‍
നിരപരാധികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ഡയറക്ടര്‍ ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ പറഞ്ഞു.





Leave a Reply