April 17, 2026

പ്രതിഷേധ മാര്‍ച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ഛത്തിസ്ഗഡില്‍ രണ്ട് സന്യാസിനികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിക്കെതിരെ റിപ്പണ്‍ സെന്റ് ജോസഫ് ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ വിവിധ ഭക്തസംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ മാര്‍ച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി.മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഛത്തിസ്ഗഡ് സര്‍ക്കാരും, റെയില്‍വേ ഉദ്യോഗസ്ഥരും, അടങ്ങുന്ന അധികാര വര്‍ഗം നടത്തുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്‍സിണ്‍ തൊഴുതുങ്കല്‍ പറഞ്ഞു.

ഞങ്ങളുടെ സന്യസ്ഥര്‍ ചെയ്യുന്നത് മതപരിവര്‍ത്തനം അല്ല, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്നത് മാത്രമാണ്.

ഈ പാവപ്പെട്ട സന്യാസിനികള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിച്ച് ജയില്‍ മോചിതനാക്കണമെന്ന് എ കെ സി സി കല്‍പ്പറ്റ മേഖല ഡയറക്ടറും ചെറുപുഷ്പ ലീഗ് സംസ്ഥാന ഡയറക്ടറും റിപ്പണ്‍ ഇടവക വികാരിയുമായ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണത്തില്‍ സൂചിപ്പിച്ചു.

സി. ജോസഫൈന്‍, എ കെ സി സി യൂണിറ്റ് പ്രസിഡന്റ് ബിനോയ് കുറ്റിക്കാട്ടില്‍, കെ സി വൈ എം യൂണിറ്റ് പ്രസിഡന്റ് റ്റിബിന്‍ പാറക്കല്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് മാത്യു തുറവേലിക്കുന്നേല്‍, എ കെ സി സി രൂപതാ സെക്രട്ടറി ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍, കെസിവൈഎം യൂണിറ്റ് വൈസ് പ്രസിഡന്റ് കുമാരി നിയത വള്ളിയാംഗല്‍, ചെറുപുഷ്പ മിഷന്‍ ലീഗ് ശാഖ എക്‌സിക്യൂട്ടീവ് അംഗം അനീഷ് പുന്നമറ്റത്തില്‍, സാബു മുട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കൈക്കാരന്‍മാരായ ജോയി പാലാട്ടില്‍, തങ്കച്ചന്‍ പച്ചിക്കല്‍, സിജു പുളിക്കല്‍, സാജു മുത്തോലിക്കല്‍, എ കെ സി സി ഭാരവാഹികള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *