May 26, 2026

അവശനിലയിൽ കഴിഞ്ഞ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി

0
IMG_20250805_213158
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ മൂന്ന് ദിവസമായി അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ ഒടുവിൽ അധികൃതർ ആശുപത്രിയിലേക്ക് മാറ്റി. മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷമാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായത്. ഇവർ വിഷയത്തിൽ ഉണർന്ന് പ്രവർത്തിച്ചില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

 

കേരള ബാങ്കിന്റെ ഈവനിംഗ് ബ്രാഞ്ചിന് സമീപം കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വയോധികൻ തെരുവിൽ കഴിയുകയായിരുന്നു. നാട്ടുകാരും സമീപത്തെ വ്യാപാരികളും ഭക്ഷണവും വെള്ളവും നൽകിയെങ്കിലും അദ്ദേഹം അത് കഴിക്കാൻ കൂട്ടാക്കിയില്ല. ഈ ദയനീയ അവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിലും നഗരസഭയിലും വിവരമറിയിച്ചെങ്കിലും അടിയന്തര നടപടികളുണ്ടായില്ല.

 

എന്നാൽ, ഈ സംഭവം വാർത്തയായതോടെ അധികൃതർ ഉണർന്നു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. പവനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി വയോധികനെ ആംബുലൻസിൽ കയറ്റി മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായവും പരിചരണവും ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു.

 

അവശനിലയിലായിരുന്ന ഒരാളുടെ ജീവൻ രക്ഷിക്കാൻ സന്നദ്ധമായ പോലീസിന്റെ ഇടപെടലിന് നാട്ടുകാർ നന്ദി അറിയിച്ചു. അതേസമയം, കൃത്യസമയത്ത് ഇടപെടാതിരുന്ന മറ്റ് അധികാരികൾക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധവുമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *