May 26, 2026

മർകസ് ഗ്ലോബൽ പ്രവാസി സമ്മിറ്റിൽ പി. ഉസ്മാൻ മൗലവിക്ക് ആദരം

0
IMG_20250805_212637
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: ഭാരത് സേവക് ദേശീയ പുരസ്കാരം നേടിയ പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറിയും മർകസ് ജനറൽ കൗൺസിൽ അംഗവുമായ പി. ഉസ്മാൻ മൗലവിക്ക് മർകസ് ഗ്ലോബൽ പ്രവാസി സമ്മിറ്റ് വേദിയിൽ സ്നേഹാദരം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ചാൻസലറുമായ സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉപഹാരം നൽകി.

 

മർകസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങൾ, മന്ത്രി ഒ.ആർ. കേളു, സയ്യിദ് ശിഹാബുദ്ദീൻ മുത്തന്നൂർ തങ്ങൾ, സി. മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ തുടങ്ങിയ പ്രമുഖരും അന്താരാഷ്ട്ര ഐ.സി.എഫ്, മർകസ് ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക സേവന രംഗത്തെ അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഭാരത് സേവക് പുരസ്‌കാരം ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *