ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
ബത്തേരി :സുൽത്താൻ ബത്തേരി റേഞ്ചിന് കീഴിലുള്ള പൊൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ കോളൂർ വനാതിർത്തിയിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം.
വനത്തിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗിൽനിന്ന് ഷോക്കേറ്റതാണ് ആനയുടെ മരണകാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഏകദേശം 40 വയസ്സ് പ്രായം വരുന്ന കൊമ്പനാണ് ചരിഞ്ഞത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആനയുടെ ജഡം സംസ്കരിക്കും. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.





Leave a Reply