April 17, 2026

പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ച പ്രതിക്ക് 6 വർഷവും ഒരു മാസവും തടവും 

0
IMG_20250808_185448
By ന്യൂസ് വയനാട് ബ്യൂറോ

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറ് വർഷവും ഒരു മാസവും തടവും 12,000 രൂപ പിഴയും ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. കൃഷ്ണകുമാറാണ് വിധി പ്രസ്താവിച്ചത്.

 

കണിയാമ്പറ്റ ചിറ്റൂരിലെ സിജിത്ത് എന്ന ചാമുട്ടൻ (23) ആണ് കേസിലെ പ്രതി. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. കുട്ടി എതിർത്തപ്പോൾ മുഖത്തടിക്കുകയും ചെയ്തു.

 

അന്നത്തെ കമ്പളക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്. അനൂപ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *