മനുഷ്യ-വന്യജീവി സംഘർഷം: മുള്ളൻകൊല്ലിയിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു
മുള്ളൻകൊല്ലി: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിവിധികൾ ചർച്ച ചെയ്യുന്നതിനായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജന ജാഗ്രത സമിതിയുടെ യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ, വന്യജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനും കാട്ടുപന്നികളെ ഉപാധികളോടെ ഉന്മൂലനം ചെയ്യാനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ആന, കടുവ, പുലി, കാട്ടുനായകൾ എന്നിവ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി ചർച്ച നടന്നു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ എം. കെ. വന്യജീവി ശല്യം കുറയ്ക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിനോ, വിവിധ വാർഡ് മെമ്പർമാർ, കൃഷി, പട്ടികജാതി, റവന്യൂ, മൃഗസംരക്ഷണം, ജലസേചനം, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് യോഗത്തിൽ ധാരണയായി.





Leave a Reply