July 28, 2026

ഭക്ഷ്യവിപണന ചന്തയൊരുക്കി കോട്ടത്തറ സിഡിഎസ്

0
site-psd-141
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ സിഡിഎസിന്റെ നേതൃത്വത്തില്‍ എഫ്എന്‍എച്ച്ഡബ്യൂ (ഫുഡ്, ന്യുട്രീഷന്‍, ഹെല്‍ത്ത് & വാഷ്) അഗ്രിയുടെ ഭാഗമായി കര്‍ക്കിടക ഭക്ഷ്യവിപണന ചന്ത സംഘടിപ്പിച്ചു. കര്‍ക്കിടക ഔഷധക്കഞ്ഞി, പത്തില തോരന്‍, പയറു തോരന്‍, ചെറു ധാന്യ വിഭവങ്ങള്‍, വിവിധതരം താള് കറികള്‍ എന്നിവയുടെ പ്രദര്‍ശന വിതരണ – വിപണന ചന്ത കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ബാലകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.

വാര്‍ഡ് അംഗം സംഗീത് സോമന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഉമ, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ്, എഫ്എന്‍എച്ച്ഡബ്യൂ റിസോഴ്‌സ് പേഴ്‌സണ്‍ നീതിമതി, അഗ്രി സിആര്‍പി രേഷ്മ ബിനി, ആനിമേറ്റര്‍ വസന്ത, കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍,സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *