അടിയന്തര സാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടാം; വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ ഉപകരണങ്ങൾ കൈമാറി
വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ പുതിയ ദുരന്തനിവാരണ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല ഏറ്റുവാങ്ങി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ലതിക എം അധ്യക്ഷത വഹിച്ചു.
പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും കാര്യക്ഷമമായി നേരിടുന്നതിനായി പഞ്ചായത്തിനെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം, ആത്തിക ടീച്ചർ എന്നിവർ ചടങ്ങിൽ സന്നദ്ധരായി. പഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത് എ.സി ആണ് ദുരന്തനിവാരണ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ.





Leave a Reply