രാഹുല്‍ ഗാന്ധിയെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി: കോണ്‍ഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്ന ബിജെപി നിലപാടിനെതിരെ പ്രതിഷേധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപിയെയും പ്രിയങ്ക ഗാന്ധി എംപി ഉള്‍പ്പെടെയുള്ള ഇന്ത്യാസഖ്യം നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെപിസിസി മെമ്പര്‍ പി പി ആലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായി.
അഡ്വക്കറ്റ് ടി ജെ ഐസക്, കെ കെ രാജേന്ദ്രന്‍ ഹര്‍ഷല്‍ കോന്നാടന്‍, എസ് മണി,ഡിന്റോ ജോസ്, ആയിഷ പള്ളിയാല്‍, പി കെ മുരളി, മുഹമ്മദ് ഫെബിന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply