July 7, 2026

ഹോട്ടൽ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ കെ.എച്ച്.ആർ.എ യോഗം നാളെ

0
IMG_20250812_211004
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് കാരണം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ അടിയന്തര ജനറൽ ബോഡി യോഗം നാളെ നടക്കും. മാനന്തവാടി മാതാ ഹോട്ടലിന് സമീപം വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്.

 

വിലക്കയറ്റം കാരണം ഹോട്ടലുകൾക്ക് നഷ്ടം സംഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വിഷയത്തെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്യും. ഇതിനു പുറമെ, കെ.എച്ച്.ആർ.എ യുടെ കുടുംബ സുരക്ഷാ പദ്ധതിയെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടക്കും. സംസ്ഥാന, ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *