തൊഴിലുറപ്പ് ക്രമക്കേട്: സിപിഐ എം വിശദീകരണ യോഗം ചേർന്നു
തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ കർശന നടപടി ആവശ്യപ്പെട്ട് സിപിഐ എം കോറോത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വ്യാജപ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഐ എം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. മത്തായി ഐസക് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എ.എൻ. പ്രഭാകരൻ, ഏരിയ സെക്രട്ടറി എ. ജോണി, ജസ്റ്റിൻ ബേബി എന്നിവർ സംസാരിച്ചു. പി.എ. ബാബു സ്വാഗതവും ആർ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.





Leave a Reply