April 16, 2026

ഓണം സീസണിലെ കട പരിശോധനകൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

0
IMG_20250812_213128
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓണം സീസൺ പ്രമാണിച്ച് ജി.എസ്.ടി. സ്ക്വാഡുകളും മറ്റ് ഉദ്യോഗസ്ഥരും നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന വ്യാപാരികൾക്ക് ഓണം സീസൺ മാത്രമാണ് ആകെയുള്ള പ്രതീക്ഷയെന്ന് യൂത്ത് വിംഗ് ചൂണ്ടിക്കാട്ടി. ഈ സമയങ്ങളിൽ നടക്കുന്ന പരിശോധനകൾ വ്യാപാര മേഖലയിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും യൂത്ത് വിംഗ് ആരോപിച്ചു.

 

ഈ പരിശോധനകളിൽ നിന്ന് ഉദ്യോഗസ്ഥർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂത്ത് വിംഗ് വാർഷിക ജനറൽ ബോഡി യോഗത്തിൽ മുന്നറിയിപ്പ് നൽകി.

 

പുതിയ ഭാരവാഹികൾ അധികാരമേറ്റു

2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. ഫൈസൽ പി.കെ. മീനങ്ങാടി (ജില്ലാ പ്രസിഡന്റ്), ഷൈജൽ കുന്നത്ത് കമ്പളക്കാട് (ജനറൽ സെക്രട്ടറി), അൻവർ കെ.സി. മാനന്തവാടി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

 

പുതിയ വൈസ് പ്രസിഡന്റുമാരായി ഷൈജൽ സി.എച്ച്., ബാബു രാജേഷ് പുൽപ്പള്ളി, യൂനസ് പൂമ്പാറ്റ പനമരം, വിപിൻ കെ.പി. അമ്പലവയൽ എന്നിവരെയും, സെക്രട്ടറിമാരായി ഷിനോജ് വത്സൻ ബത്തേരി, അങ്കിത അബി, രാജേഷ് മാനന്തവാടി, റിൻസൺ പോൾ വൈത്തിരി, അഷ്ക്കർ കാക്കവയൽ എന്നിവരെയും തിരഞ്ഞെടുത്തു.

 

യൂത്ത് വിംഗ് പ്രസിഡന്റ് പി. സംഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടിജോയ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കാക്കവയൽ, സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് ശ്രീജ ശിവദാസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *