May 26, 2026

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്

0
site-psd-163

പടിഞ്ഞാറത്തറ : വോട്ടുമോഷണത്തിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.പ്രതിഷേധ നൈറ്റ് മാര്‍ച്ച് ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമല്‍ ജോയി മുഖ്യപ്രഭാഷണം നടത്തി.

വോട്ട് മോഷണത്തോടെ രാജ്യത്തിന്റെ പവിത്രമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കും എന്നും യൂത്ത്‌കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് ജെസ്വിന്‍ പി.ജെ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, ജില്ലാ ഭാരവാഹികളായ ശ്രീജിത്ത് കുപ്പാടിത്തറ, ഹര്‍ഷല്‍ കോന്നാടന്‍, മുത്തു പഞ്ചാര, ആല്‍ഫിന്‍ അബാറയില്‍,രോഹിത് ബോധി, അജ്‌നാസ് തരിയോട്, പോള്‍സണ്‍ പത്രോസ്,വിനോജ് കോട്ടത്തറ, ആഷിര്‍ വെങ്ങപ്പള്ളി, റിഷാദ് പൊഴുതന, സാദിക്ക് വി, പ്രജീഷ് കോട്ടത്തറ, അനൂപ് കമ്പളക്കാട് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *