May 26, 2026

തൊഴിലുറപ്പു തട്ടിപ്പ്: ബ്ലോക്ക് പഞ്ചായത്തിന്റെയും ബി.പി.ഒ യുടെയും പങ്കും അന്വേഷിക്കണം:യൂ.ഡി.എഫ്

0
site-psd-164
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:തൊണ്ടര്‍നാട് പഞ്ചായത്തില്‍ നടന്ന തൊഴിലുറപ്പ് തട്ടിപ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പങ്കിനു പുറമെ ബ്ലോക്ക് പഞ്ചായതും ബ്ലോക്ക് പ്രോഗ്രാം ഓഫീസറും സംശയത്തിന്റെ നിഴലിലാണെന്നും അന്വേഷണ പരിധിയില്‍ ബ്ലോക്കിപഞ്ചായത്തിനെയും ബ്ലോക്ക് പ്രോഗ്രാം ഓഫീസറെയും ഉള്‍പെടുത്തണമെന്നും യൂ.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അഴിമതിക്കാലയളവിലെ ബി.പി.ഒ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് യൂ.ഡി.എഫ് നേതാക്കളായ എസ് എം പ്രമോദ് മാസ്റ്റര്‍. ടി. മൊയ്തു അബ്ദുള്ള കേളോത് സുനില്‍ മാസ്റ്റര്‍ ആലികുട്ടി ആറങ്ങാടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ പഞ്ചായത്തിലെ മറ്റു ചുമതലകള്‍ കൂടി വഹിക്കുമ്പോള്‍. തൊഴിലുറപ്പ് പദ്ധതിയുടെ പൂര്‍ണ്ണ ചുമതല നിര്‍വഹിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍. ഓരോ പ്രവര്‍ത്തിയുടെയും മസ്റ്റര്‍ റോള്‍ ഇഷ്യൂ ചെയ്യുന്നത് ബിപി ഒ ആണ് .11 /1/ 2021 തീയതിയിലെ തദ്ദേശ വകുപ്പിന്റെ ഉഉ2/336/2020 സര്‍ക്കുലര്‍ പ്രകാരം തൊഴിലുറപ്പ് പ്രവര്‍ത്തി ആരംഭിക്കുമ്പോഴും, നടക്കുമ്പോഴും, പൂര്‍ത്തീകരിക്കുമ്പോഴും ബി പി ഒ മാര്‍ പരിശോധന നടത്തേണ്ടതുണ്ട്. എല്ലാ മാസത്തിലും പഞ്ചായത്തുകളിലെ വര്‍ക്ക് ഫയലുകള്‍, എഫ് ടി ഒ എന്നിവ പരിശോധിക്കേണ്ടതും,ബി പി ഒ -യുടെ ചുമതലയാണ്. 50000 മുകളിലുള്ള വ്യക്തിഗത ആസ്തികള്‍ പരിശോധന നടത്തി മാത്രമേ എഫ് ടി ഒ നല്‍കാവൂ. ബി പി ഒ മാര്‍ക്ക് മാത്രമായി ഫീല്‍ഡ് തല പരിശോധനയ്ക്കായി ഏരിയ ഓഫീസേഴ്‌സ് ആപ്പ് അനുവദിച്ചിട്ടുള്ളതാണ്. ഈ കാര്യങ്ങള്‍ പരിഗണിച്ചാല്‍ തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതിയിലെ വന്‍ അഴിമതിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെയും അറിവില്ലാതെ നടക്കുമെന്ന് കരുതാന്‍ കഴിയില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *