April 16, 2026

പാര്‍ട്ടിയെ പൊതു മധ്യത്തില്‍ മോശമാക്കി; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി

0
site-psd-169
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പാര്‍ട്ടിയെ പൊതു മധ്യത്തില്‍ മോശമാക്കുന്ന നിലയില്‍ പ്രതികരിക്കുന്നത് സംഘടനാ വിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിപാര്‍ട്ടിക്കെതിരായി മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി. എ എം പ്രസാദ് , ജിഷ്ണു ഷാജി, ഇരുളം ലോക്കല്‍ കമ്മിറ്റിയംഗം എ.വി ജയന്‍, പൂതാടി ലോക്കല്‍ സെക്രട്ടറി പി കെ മോഹനന്‍, കമ്പളക്കാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ ജബ്ബാര്‍, എ റിയാസ്, മുഹമ്മദ് എന്ന ബാവ, കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ ഇബ്രാഹിം , കെ ജംഷീര്‍, കണിയാമ്പറ്റ ബ്രാഞ്ച് സെക്രട്ടറി രാഘവന്‍ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സി പി ഐ എമ്മിന്റെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്ത് ബന്ധപ്പെട്ട ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *