ചിത്തിരക്ക് സംസ്ഥാന കാര്‍ഷിക അവാര്‍ഡ് അംഗീകാരം
മാനന്തവാടി: പാരമ്പര്യ നെല്‍ വിത്തിന ങ്ങളെ തലമുറക്ക് പരിചയപ്പെടുത്തിയ തിരുനെല്ലി പഞ്ചായത്തിലെ ചിത്തി ര ജെ.എല്‍.ജി കുട്ടായ്മക്ക് സംസ്ഥാന കാര്‍ഷിക അവാര്‍ഡ്. ‘ബത്തഗുഡേ’ എന്ന പേരില്‍ അടുമാരി പാടശേഖരത്തില്‍ 208 നെല്‍ വിത്തുകള്‍ നട്ട് ഇവര്‍ സംരക്ഷിച്ചിരുന്നു. തികച്ചും ജൈവരീതിയില്‍ കൃഷിയിറക്കിയ പാരമ്പര്യ നെല്‍ വിത്തിനങ്ങള്‍ പൊതുജനത്തിന് പരിചയപ്പെടുത്താന്‍ ‘ബ ഗുഡേ’ എന്ന പേരില്‍ പൈതൃക നെല്‍വിത്ത് സംരക്ഷണ കേന്ദ്രവും നടത്തുന്നുണ്ട്.ഓരോ വര്‍ഷവും കൃഷിക്കിറക്കുന്ന വിത്ത് അടുത്തവര്‍ഷം കൂടുതല്‍ സ്ഥലത്ത് നട്ട് ഇവര്‍ വംശനാശം വരാതെ വിത്ത് കാത്തുസംരക്ഷിക്കുന്നു.
ഞവര, പാല്‍ തൊണ്ടി, നാരികേള, ഇരുണിക്കയമ, മല്ലിക്കുറുവ, മാകരി, ഗ ന്ധകശാല, ജീരകശാല, കാക്കിശാല റെഡ് ജാസ്മിന്‍, വൈറ്റ് ജാസ്മിന്‍ തുട ങ്ങിയ പത്തോളം സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച 208 നെല്‍വിത്തിനങ്ങളാണ് ഇവര്‍ തിരുനെല്ലി ആദിവാ സി സമഗ്ര വികസന പദ്ധതിയുടെ സ ഹായത്തോടെ കൃഷിയിറക്കിയത്.ചിത്തിര ജെ.എല്‍.ജിയിലെ പത്ത് അടിയ വിഭാഗത്തിലെ നിതകളാണ് ഒരേക്കര്‍ സ്ഥലത്ത് കൃഷി നടത്തുന്നത്. തിര്ഗലെ എന്ന പേരില്‍ ഫെസ്റ്റും ഇവര്‍ നടത്തുന്നു.





Leave a Reply