April 16, 2026

പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0
site-psd-168
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളെയും അവശതയനുഭവിക്കുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് രണ്ടാമത് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ, ബ്ലോക്ക് മെമ്പര്‍മാരായ പി.കെ. അബ്ദുറഹിമാന്‍, അസ്മ.കെ.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ ജോസ്, ബുഷറ വൈശ്യന്‍, നിഷമോള്‍ , ബഷീര്‍ ഈന്തന്‍, അനീഷ് കെ. കെ , റഷീദ് വാഴയില്‍, സാജിത നൗഷാദ്, ബിന്ദു ബാബു, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഡോ ദീപ, ഡോ മുസ്തഫ കെ എം വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.പി. ശംസുദ്ധീന്‍, പി.ജെ. സജേഷ്, പാലിയേറ്റീവ് കമ്മിറ്റി ഭാരവാഹികളായ, കെ.ടി കുഞ്ഞബ്ദുള്ള , സതീഷ്‌കുമാര്‍, ”ജോസഫ് പുല്ലുമാരിയില്‍, ജിജി ജോസഫ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങിന് പാലിയേറ്റീവ് കമ്മറ്റിയുടെ കണ്‍വീനര്‍ സി.ഇ. ഹാരി സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷഹസാദ് നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *