July 15, 2026

വയനാട്ടിൽ സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി ഒ.ആർ. കേളു പതാക ഉയർത്തി, പരേഡിൽ സല്യൂട്ട് സ്വീകരിച്ചു

0
IMG_20250815_111829
By ന്യൂസ് വയനാട് ബ്യൂറോ

രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് നടന്ന ജില്ലാതല ആഘോഷത്തിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ദേശീയ പതാക ഉയർത്തി.

 

രാവിലെ 9 മണിയോടെ പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. വയനാട് ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പ് പോലീസ്, ലോക്കൽ പോലീസ്, വനിതാ പോലീസ്, പോലീസ് ബാൻഡ്, എക്സൈസ്, വനം വകുപ്പ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരുൾപ്പെടെ 29 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്.

 

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. പരേഡിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *