June 18, 2026

മീനങ്ങാടിക്ക് നൂറുമേനി തിളക്കം .

0
IMG_20250817_212627
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കാർഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്ത് കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകുന്ന സി അച്യുതമേനോൻ സ്മാരക പുരസ്കാരത്തിന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി. 10 ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചിങ്ങം ഒന്ന് തൃശൂർ തേക്കിൻകാർഡ് മൈതാനത്ത് വച്ച് നടന്ന കർഷക ദിനാഘോഷ ചടങ്ങിൽ വച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ വൈസ് പ്രസിഡണ്ട് കെ പി. നുസ്രത്ത് ബേബി വർഗീസ് കൃഷി ഓഫീസർ ജ്യോതി സി ജോർജ് ടിപി ഷിജു ജിഷ്ണു കെ രാജൻ സുനീഷ മധുസൂദനൻ കെ എസ് ശിവദാസൻ കത്രീന ജോൺ വി സി പ്രസീത കുമാരി എം സിന്ധു കാർഷിക വികസന സമിതി അംഗങ്ങളായ സജി വർഗീസ് കെ എം ബേബി ജിബിൻ നൈനാൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ബേബി തുടങ്ങിയവർ സംബന്ധിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച കൃഷിഭവനുള്ള പുരസ്കാരവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനായിരുന്നു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും തുടർച്ചയായ നാല് വർഷവും മീനങ്ങാടിക്കായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *