സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തരുവണ: തരുവണ ആർട്സ് ലാൻഡ് ഗ്രന്ഥാലയത്തിന്റെയും ഫോക്കസ് മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡോക്ടർ അഫ്സൽ റഹ്മാൻ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് മെമ്പർ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ജംഷീർ കല്ലങ്കോടൻ ആശംസകൾ അർപ്പിച്ചു.ഇൻസാഫ് സ്വാഗതവും ലൈബ്രറി സെക്രട്ടറി സി.മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.





Leave a Reply