April 16, 2026

എമ്മാവൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന കര്‍ഷക അവാര്‍ഡ് ഏറ്റുവാങ്ങി

0
site-psd-205
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:എമ്മാവൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന കര്‍ഷക അവാര്‍ഡ് ഏറ്റുവാങ്ങി.സംസ്ഥാനത്തെ ഏറ്റവും നല്ല കര്‍ഷക അവാര്‍ഡ് ലഭിച്ച എമ്മാവൂസ് വില്ല സ്പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.തൃശ്ശൂര്‍ തേക്കിന്‍ കാട് മൈതാനത്ത് വെച്ച് നടന്ന കര്‍ഷകദിന ആഘോഷ സാംസ്‌കാരിക സമ്മേളനത്തില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദില്‍ നിന്നും എമ്മാവൂസ് വില്ലസ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങി.

മാനേജര്‍ : ബ്രദര്‍ : പീറ്റര്‍ ദാസ്, പ്രിന്‍സി: സിസ്റ്റര്‍ : ജെസ്സി ഫ്രാന്‍സിസ് കാഞ്ഞൂക്കാരന്‍, ബ്രദര്‍: പോളി, സിസ് സ്റ്റര്‍ : സിന്‍സി, എമ്മാ വൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.കെ രാജന്‍ ,പ്രഫ : ബിന്ദു ആര്‍ , പി ബാലചന്ദ്രന്‍, കെ വര്‍ഗീസ് പ്രോഗ്രാമില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *