April 16, 2026

അച്യുതമേനോന്‍ സ്മാരക പുരസ്‌കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി

0
site-psd-206
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കാര്‍ഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുന്ന സി അച്യുതമേനോന്‍ സ്മാരക പുരസ്‌കാരത്തിന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അര്‍ഹമായി. 10 ലക്ഷം രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചിങ്ങം ഒന്ന് തൃശൂര്‍ തേക്കിന്‍കാര്‍ഡ് മൈതാനത്ത് കര്‍ഷക ദിനാഘോഷ ചടങ്ങില്‍ മന്ത്രി പി പ്രസാദില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, വൈസ് പ്രസിഡണ്ട് കെ പി. നുസ്രത്ത് ബേബി വര്‍ഗീസ് കൃഷി ഓഫീസര്‍ ജ്യോതി സി ജോര്‍ജ് ടിപി ഷിജു ജിഷ്ണു കെ രാജന്‍ സുനീഷ മധുസൂദനന്‍ കെ എസ് ശിവദാസന്‍ കത്രീന ജോണ്‍ വി സി പ്രസീത കുമാരി എം സിന്ധു കാര്‍ഷിക വികസന സമിതി അംഗങ്ങളായ സജി വര്‍ഗീസ് കെ എം ബേബി ജിബിന്‍ നൈനാന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച കൃഷിഭവനുള്ള പുരസ്‌കാരവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനായിരുന്നു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും തുടര്‍ച്ചയായ നാല് വര്‍ഷവും മീനങ്ങാടിക്കായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *