മികച്ച ടെറസ് കൃഷിക്കാരനെ ബത്തേരി റോട്ടറി ആദരിച്ചു
ബത്തേരി: മികച്ച ടെറസ് കൃഷിക്കാരനെ ആദരിച്ച് ബത്തേരി റോട്ടറി. സുല്‍ത്താന്‍ ബത്തേരി നമ്പിക്കൊല്ലിയില്‍ ധനേഷ് കുമാര്‍ ആണ് വ്യത്യസ്തമായ കൃഷി രീതിയില്‍ കൂടി ശ്രദ്ധ നേടുന്നത്. ഓരോ വര്‍ഷവും മാറിമാറി വീടിന്റെ ടെറസില്‍ വ്യത്യസ്തമായ കൃഷി രീതികള്‍ നടപ്പിലാക്കുന്നു. നെല്ല്, ചെണ്ടുമല്ലിഎന്നിവ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃഷി ചെയ്തിരുന്നു. ഈ വര്‍ഷം ചേനയാണ് അദ്ദേഹം ടെറസില്‍ കൃഷി ചെയ്തിരിക്കുന്നത്.റോട്ടറി കോട്ടേജില്‍ നടന്ന ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് സി.വി മത്തായി അധ്യക്ഷനായി. രഞ്ജിത്ത് ആര്‍.വി, ഷിംജിത്ത് ദാമു, കെ.കെ തമ്പി, വര്‍ഗീസ് പാല്‍പ്പാത്ത്, ഇ.വിനയന്‍ എന്നിവര്‍ സംസാരിച്ചു. മക്കളോട്സ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ കോഡിനേറ്ററായി പ്രവര്‍ത്തിക്കുകയാണ് ധനേഷ് കുമാര്‍.





Leave a Reply