ആദിവാസി ക്ഷേമസമിതി കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ:ഭൂരഹിത, നാമമാത്ര ഭൂമിയുള്ള ആദിവാസികള്‍ക്ക് ഉടന്‍ ഭൂമി നല്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.സമരം ആദിവാസി ഭൂസമര സമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വിശ്വനാഥന് അധ്യക്ഷനായി. പി വാസുദേവന്‍, രുഗ്മിണി സുബ്രഹ്മണ്യന്, സീത ബാലന് എന്നിവര്‍ സംസാരിച്ചു. കെ കെ അച്ചപ്പന്‍ സ്വാഗതവും ആര് രതീഷ് നന്ദിയും പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഭൂമിക്കായി കുടില്‍കെട്ടി സമരംനടത്തുന്ന 1500ഓളം കുടുംബങ്ങള്‍ ജില്ലയിലുണ്ട്. ഇവര്‍ക്ക് അടിയന്തരമായി ഭൂമി നല്‍കണം. മെന്റര്‍ അധ്യാപകരെ സ്ഥിരപ്പെടുത്തി വേതനം നല്‍കണം. ശമ്പളം ലഭിക്കാന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന മാനദണ്ഡം ഒഴിവാക്കണം. ദിവസവേതന സംവിധാനം ഒഴിവാക്കി സ്ഥിര ശമ്പളം നിശ്ചയിക്കണം. ചില ട്രൈബല്‍ ഉദ്യോഗസ്ഥര്‍ മെന്റര്‍ അധ്യാപകരെയും പ്രൊമോട്ടര്‍മാരെയും മാനസികമായി ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണം. പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 15000 രൂപയായി വര്‍ധിപ്പിക്കണം. മെന്റര്‍ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കണം. ഓണം അവധി കഴിഞ്ഞ് വരുന്നതിനുമുമ്പ് ആവശ്യപ്പെട്ടവര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കണം. അവധിക്കുശേഷവും പരാതി പരിഹരിച്ചില്ലെങ്കില്‍ ജോലിയില്‍ പ്രവേശിക്കാതെ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.





Leave a Reply